ലഖ്‌നൗ: മാറ്റത്തിന്റെ പുതിയ കാൽവെയ്പ്പുമായി ഉത്തർപ്രദേശിലെ മദ്രസകളിൽ രാജ്യത്തിന്റെ മാതൃകയാകുന്നു. പതിവ് രീതികൾക്കെല്ലാം അടിമുടി മാറ്റമാണ് സംസ്ഥാനത്ത് മദ്രസ ബോര്‍ഡ് നടപ്പാക്കിയിരിക്കുന്നത്. മദ്രസകളിൽ രാവിലെയുള്ള ഈശ്വര പ്രാര്‍ത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനവും ആലപിച്ചതിന് ശേഷം മാത്രമേ ക്ലാസുകള്‍ ആരംഭിക്കാവൂ എന്നതാണ് ആദ്യത്തെ മാറ്റം. ഇത് കുട്ടികളിൽ രാജ്യസ്നേഹം വർധിപ്പിക്കാനാണെന്ന് മദ്രസ ബോര്‍ഡ് പറയുന്നു.
ഇതോടൊപ്പം തന്നെ എല്ലാ വര്‍ഷവും വാര്‍ഷിക പരീക്ഷ നടത്താനാണ് തീരുമാനം. തുടർന്ന്, അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയന്‍സ് എന്നീ വിഷയങ്ങളും ഉള്‍പ്പെടുത്തും. മദ്രസകളിലെ അധ്യാപകരുടെ പ്രവേശനത്തിലും ബോർഡ് മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ അദ്ധ്യാപകര്‍ക്ക് പ്രവേശനം നല്‍കുക വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലാകുമെന്നാണ് അറിയിപ്പ്. ടീച്ചേഴ്‌സ് എലിജിബിലിറ്റി പരീക്ഷ എഴുതി അതിൽ വിജയിക്കുന്നവരെ മാത്രമേ ഇനി അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുകയുള്ളൂ.
അതേസമയം, കുട്ടികളില്‍ രാജ്യസ്‌നേഹവും, സംസ്‌കാരത്തോടുള്ള മമതയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമാക്കിയതെന്ന് മദ്രസ ബോര്‍ഡ് അദ്ധ്യക്ഷന്‍ ഇഫ്ക്ഹര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. നിലവില്‍ ചില മദ്രസകളില്‍ ദേശീയ ഗാനത്തിന് ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കാറുള്ളതെന്നും ഇപ്പോള്‍ ഇത് നിര്‍ബന്ധമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments