
തിരുവനന്തപുരം: തന്നെ പോലീസ് കരണത്തടിച്ചെന്നുള്ള ഹൈബി ഈഡന്റെ വാദം കള്ളമെന്ന് സോഷ്യൽ മീഡിയ. ഇതിനു ആധാരമായ വിഡിയോയും ഇവർ പുറത്തു വിട്ടിട്ടുണ്ട്. ശ്രീ ചെറായി എന്ന പ്രൊഫൈലിൽ ആണ് ഇതിന്റെ വീഡിയോ ഉള്ളത്. ഇതിൽ, മുന്നോട്ട് പ്രതിഷേധവുമായി പോകുന്നതിനിടെ ഹൈബി ഈഡന്റെ മുഖം ക്യാമറയിൽ ഇടിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും. എന്നാൽ, തന്നെ മൃഗീയമായി പോലീസ് ആക്രമിക്കുകയായിരുന്നു എന്നാണ് ഹൈബി ഈഡൻ നേരത്തെ പറഞ്ഞത്.
സിൽവർലൈൻ വിഷയവുമായി ബന്ധപ്പെട്ട പാർലമെന്റ് മാർച്ചിനിടെയാണ് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പിമാർക്ക് മർദ്ദനമേറ്റു എന്ന തരത്തിലായിരുന്നു മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ കാരണങ്ങളാൽ മാർച്ചിന് അനുമതി നൽകാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ, ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ എം.പിമാർ ശ്രമിച്ചു. ഇതോടെ, എം.പിമാരും സുരക്ഷാ ഉദ്യാഗസഥരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പുരുഷ പോലീസുകാർ മർദ്ദിച്ചെന്ന് രമ്യാ ഹരിദാസ് എംപി പറഞ്ഞു. എന്നാൽ, രമ്യയെ ഹൈബി ഈഡൻ പിടിച്ചു മാറ്റി കൊണ്ടുപോകുന്നതിന് വിഡിയോയും പുറത്തു വന്നിരുന്നു.
ശ്രീ ചെറായിയുടെ പോസ്റ്റ് കാണാം:
ഈ വീഡിയോയിൽ ഏതോ ചാനലിന്റ ക്യാമറ ഹൈബിയുടെ മുഖത്ത് തട്ടുന്നത് വ്യക്തമായി കാണാം…എങ്കിലും നമ്മുടെ മാമാ മാധ്യമങ്ങൾ നമ്മോട് എന്താണ് പറയുന്നത് എന്ന് നോക്കൂ.
Post Your Comments