മഞ്ചേരി: ഇരുമ്പുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ഓച്ചിറ ഹനീഫ് (65) ആണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ പൂന്തുറ പള്ളി സ്ട്രീറ്റ് ബൈത്തൂന്നൂർ വീട്ടിൽ ഇസ്മായീൽ(20), ആലപ്പുഴ സ്വദേശി വല്ലാട്ടിൽ വീട്ടിൽ അമ്മാർ(20), കാഞ്ഞിരപ്പള്ളി കല്ലപ്പുരയിടം വീട്ടിൽ ബിലാൽ(19) എന്നിവർക്കാണ് പരിക്കേറ്റത്.
കൊല്ലം ഓച്ചിറയിൽ നിന്നും മഞ്ചേരി വേട്ടേക്കോട് മർക്കസിലേക്ക് വരികയായിരുന്ന കാറും മഞ്ചേരിയിൽ നിന്നും മലപ്പുറം ഭാഗത്തേക്ക് പാറപ്പൊടിയുമായി പോകുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Read Also : ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
പരിക്കേറ്റവരെ ആദ്യം മഞ്ചേരി ഗവണ്മെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന്, പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, ഗുരുതരമായി പരിക്കേറ്റ ഹനീഫ് വൈകീട്ട് ആറു മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
Post Your Comments