ഇസ്ലാമാബാദ്: ഭീകരരെ വളർത്തിയ പാകിസ്താന് കനത്ത തിരിച്ചടി നൽകി ഭീകരർ. പാകിസ്താൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്‌രീക് -ഇ-താലിബാന്റെ ആക്രമണത്തിൽ മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായി. ഭീകരരെ പ്രതിരോധിക്കുന്നതിനിടെ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ വസീറിസ്ഥാൻ മേഖലയിലെ മിറാൻ ഷാ പട്ടണത്തിലാണ് ആക്രമണം നടന്നത്. താലിബാനും പാകിസ്താനും തമ്മിലുള്ള വേലിതർക്കം ഒരാഴ്ചയ്‌യായി രൂക്ഷമാണ്.
പാക് അതിർത്തിയിൽ നടന്ന ഭീകരാക്രമണം ഇതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ. ഡ്യൂറന്റ് അതിർത്തിയിൽ പാകിസ്താൻ കമ്പിവേലികെട്ടി അടയ്‌ക്കുന്നതിനെതിരെ സ്ഥിരം അതിർത്തി കടക്കാറുള്ള താലിബാൻ ഭീകരർ എതിർപ്പ് അറിയിച്ചിരുന്നു. പാകിസ്താൻ അഫ്ഗാനിൽ കടത്തിവിട്ട ലഷ്‌ക്കർ, ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളോടുള്ള അമർഷം താലിബാൻ തുറന്ന് പ്രകടിപ്പിച്ചിരുന്നു. 2007 മുതൽ അഫ്ഗാൻ പാകിസ്താൻ അതിർ ത്തിയിൽ തെഹ് രിക്-ഇ-താലിബാൻ പാക് സൈന്യത്തിനെതിരെ പോരാടുകയാണ്.
നിലവിലെ അഫ്ഗാൻ പിടിച്ച താലിബാനെതിരാണ് തെഹരിക് ഇ താലിബാൻ. ഭരണകൂടത്തെ ധിക്കരിച്ചാണ് ഇവർ പാകിസ്താനെതിരെ പോരാടുന്നത്. 3000 നും 5000നും ഇടയിൽ ഭീകരരും അവരുടെ കുടുംബങ്ങളുമാണ് പാക് അതിർത്തി കടന്ന് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇതിനിടെ,
അഫ്ഗാനിൽ താലിബാൻ അധികാരമേറ്റശേഷം പാകിസ്താനെതിരെ തെഹ്‌രീക്-ഇ-താലിബാൻ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്.
Post Your Comments