അനന്തപുർ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്.എസ് രാജമൗലി ചിത്രം ആർ.ആർ.ആർ റിലീസ് ആയ ആദ്യദിനം തന്നെ ദാരുണ വാർത്ത. ഒരു ആരാധകൻ ചിത്രം കാണുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുപ്പതുകാരനായ ഒബുലേസു (30) ആണ് മരിച്ചത്. സുഹൃത്തുക്കൾ ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. അനന്തപുർ എസ്വി മാക്സില്‍ തിയേറ്ററിലായിരുന്നു സംഭവം.
Also Read: ഐഎസ്എൽ ഫൈനൽ കാണുന്നതിനിടെ ഹൈദരാബാദിന് ജയ് വിളിച്ചു: കേരള ടീം ആരാധകർ യുവാവിനെ തല്ലി നടുവൊടിച്ചു
അതേസമയം, ലോകത്താകമാനം 10,000 സ്ക്രീനുകളില്‍ ആണ് ‘ആര്‍ആര്‍ആര്‍’ റിലീസ് ചെയ്തത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ‘ആര്‍ആര്‍ആറി’ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് തുടങ്ങി വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Post Your Comments