നാദാപുരം: തെങ്ങ് മുറിക്കുന്നതിനിടെ തെറിച്ചു വീണ തടി തലയിൽ പതിച്ച് തൊഴിലാളി മരിച്ചു. കക്കംവെള്ളി സ്വദേശി മാരാംവീട്ടിൽ താഴെകുനി മനോജൻ (48) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടോടെ പുറമേരിയിലാണ് അപകടം. സ്വകാര്യവ്യക്തിയുടെ പറമ്പിൽ തെങ്ങ് മുറിക്കുന്നതിനിടെ സമീപത്തെ മരത്തിൽ തട്ടി തെങ്ങിൻ തടി മനോജന്റെ തലയിൽ പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ഗവ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. പിതാവ്: ചാത്തു. മാതാവ്: നാരായണി. ഭാര്യ: ഷൈബ. മക്കൾ: അമയ, അനുസ്മൃതി.
Post Your Comments