Latest NewsIndiaNews

കീഴടങ്ങിയില്ലെങ്കില്‍ വീട് തകര്‍ക്കും: ബലാത്സംഗ കേസിലെ പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി യുപി പോലീസ്

ലക്നൗ: പ്രതിയെ പിടികൂടാന്‍ ബുള്‍ഡോസറുമായി ഉത്തര്‍പ്രദേശ് പോലീസ്. പ്രതാപ്ഘട്ടില്‍ ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടാനായാണ് പോലീസ് ബുള്‍ഡോസറുമായി എത്തിയത്. പ്രതിയുടെ വീടിന് മുന്നില്‍ എത്തിയ പോലീസ്, കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ശൗചാലയത്തില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിലെ പ്രതിയെ പിടികൂടാനായാണ് പോലീസ് ബുള്‍ഡോസറുമായി എത്തിയത്. സംഭവത്തിന് ശേഷം, ഒളിവില്‍പോയ പ്രതിക്കായി പ്രതാപ്ഘട്ട്, പ്രയാഗ് രാജ്, അമേഠി ജില്ലകളില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട : 225 പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മൂ​ന്ന് പേർ പിടിയിൽ

തുടർന്ന്, ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിൽ ബുള്‍ഡോസറുമായി പോലീസെത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തന്നെ പോലീസിന് മുന്നില്‍ കീഴടങ്ങിയില്ലെങ്കില്‍, ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുമെന്ന് അന്ത്യശാസനം നല്‍കി. ഇതിനുപിന്നാലെ, മറ്റൊരിടത്തുവെച്ച് പ്രതി പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button