വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വെളുപ്പിക്കാൻ രംഗത്തിറങ്ങിയ സൈബർ സഖാക്കളെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. ഇടത് പ്രൊഫൈലുകളിൽ മുഴുവൻ വിനായകനെ വിനയമുള്ളവനാക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. വിനായകൻ ചോദിച്ചതിൽ എന്താണ് തെറ്റെന്നാണ് സൈബർ സഖാക്കളുടെ പക്ഷം. വിനായകനെ വാഴ്ത്തിക്കൊണ്ടും ദളിതൻ എന്ന ലേബലിൽ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടുമാണ് സൈബർ സഖാക്കൾ രംഗത്തു വരുന്നത്.
Also Read:റോയിട്ടേഴ്‌സിലെ മലയാളി മാധ്യമ പ്രവര്‍ത്തകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹതയെന്ന് ബന്ധുക്കൾ
എന്നാൽ, തനിക്കെതിരെ നിലനിൽക്കുന്ന മീ ടൂ വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വിനായകൻ ഇത്തരത്തിലൊരു നിലപാട് മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചതെന്ന് സാമൂഹ്യ മാധ്യമങ്ങൾ വിലയിരുത്തുന്നു. മാധ്യമപ്രവർത്തകയ്ക്ക് നേരെ നടന്ന പരിഹാസവും, സെക്ഷ്വൽ കൺസന്റുമെല്ലാം വിനായകൻ ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
അതേസമയം, പ്രമുഖരായ പല ഇടത് നേതാക്കളും വിനായകനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു പെണ്ണിനെ കയറിപ്പിടിക്കുന്നതിനേക്കാൾ ഭേദമല്ലേ വിനായകന്റെ നിലപാടെണ് പലരും ചോദിക്കുന്നത്. ഇവർക്കെതിരെയും സാമൂഹ്യ മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുന്നുണ്ട്.
Post Your Comments