തിരുവനന്തപുരം: ശോഭ സിറ്റി മാളിനും ഹയാത്ത് സെന്ററിനും നടുവിലൂടെ വരേണ്ട കെ റെയിൽ പാത മാറ്റി വരച്ചതായി സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണം. ഗൂഗിൾ മാപ്പിൽ കൃത്യമായി കെ റെയിൽ പാത മാർക്ക് ചെയ്ത് ശോഭ സിറ്റി മാളിനെയും ഹയാത്ത് സെന്ററിനെയും ചൂണ്ടിക്കാണിച്ചാണ് സാമൂഹ്യമാധ്യമങ്ങൾ ആരോപണം ഉന്നയിക്കുന്നത്. ശോഭ സിറ്റി മാളിനെയും ഹയാത്തിനെയും കണ്ടപ്പോൾ കെ റയിൽ തൊഴുതു മാറി നിന്നുവെന്ന ആരോപണമാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
കെ റെയിൽ പദ്ധതിയുടെ പേരിൽ ആയിരക്കണക്കിന് ജനങ്ങളെ അവരുടെ നിലങ്ങളിൽ നിന്ന് കുടിയിറക്കുന്ന, തൊഴിലാളികളുടെ സ്വന്തം കമ്മ്യൂണിസ്റ്റ് സർക്കാരാണ് ശോഭ സിറ്റിയെ പോലുള്ള മുതലാളി വർഗ്ഗ മാളിനെയും ഹയാത്ത് സെന്ററിനെയും മാറ്റി നിർത്തി റൂട്ട് മാപ്പ് വരച്ചതെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. നേർരേഖയിൽ വരേണ്ട പാത മാളിനെയും സെന്ററിനെയും മാറ്റി നിർത്തിയാണ് ഇപ്പോൾ വരച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.
സംസ്ഥാനത്ത് കെ റെയിലിനു വേണ്ടി സ്വന്തം വീടും സ്ഥലവും വിട്ടുകൊടുത്ത മനുഷ്യരെ അപമാനിക്കും വിധമാണ് സർക്കാരിന്റെ നടപടിയെന്നും വിമർശനം ഉയരുന്നു. പാവപ്പെട്ടവർക്കും, സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട പാർട്ടിയാണ് ഇത്തരത്തിൽ മുതലാളി വർഗ്ഗത്തിന്റെ മാത്രം പാർട്ടിയായി മാറിയിരിക്കുന്നതെന്നും, പാവപ്പെട്ടവരെ കുടിയിറക്കി മാത്രം കെ റയിൽ നിർമ്മിക്കേണ്ടതില്ലെന്നും പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നു.
Post Your Comments