റിയാദ്: കിംഗ് ഫഹദ് കോസ് വേയിലൂടെ കോവിഡ് വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് നടത്തിയിട്ടുള്ള പിസിആർ/ റാപിഡ് ആന്റിജൻ പരിശോധനാ ഫലം ഇനി മുതൽ ആവശ്യമില്ല. കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് സൗദിയിലെത്തിയ ശേഷം ക്വാറന്റെയ്നും ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമക്കി.
വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞ ദിവസം സൗദി അനുമതി നൽകിയിരുന്നു. രാജ്യത്തെ കോവിഡ് രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഉംറ തീർത്ഥാടകർക്കും പുതിയ തീരുമാനം ബാധകമാണ്. അതേസമയം, രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന പിസിആർ നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനാ ഫലം മാർച്ച് 5 മുതൽ സൗദി ഒഴിവാക്കിയിരുന്നു.
Post Your Comments