KozhikodeLatest NewsKeralaNattuvarthaNews

ഡിഐജിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയിഡ്: രണ്ട് പേർ പിടിയിൽ

കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ, ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.

കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെയാണ് സംഭവത്തിൽ കസബ പൊലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പൊലീസും, നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ടി. ജയകുമാറിൻ്റെ കീഴിലുള്ള സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫ്) ചേർന്ന് നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തത്.

Also read: ‘അവസരം കിട്ടുമ്പോൾ കയറി പിടിക്കുന്നതിനേക്കാൾ ഭേദമല്ലേ നേരിട്ട് ചോദിക്കുന്നത്?: വിനായകനെ പിന്തുണച്ച് ജോമോൾ

സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി, ജില്ലാ പൊലീസ് മേധാവി ഡിഐജി എ.വി ജോർജ്ജ് ഐപിഎസിന്‍റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ, ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുകയും, വില്പന നടത്തുകയും ചെയ്യുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ, ഈ പ്രദേശം ഡൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button