![](/wp-content/uploads/2022/03/plus-two.gif)
കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷം അതിരുകടന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സെന്റ് ഓഫ് ആഘോഷമാണ്, പോലീസ് കേസില്‍ അവസാനിച്ചത്. കാമ്പസിലെ ആഘോഷത്തിനിടെ, ആര്‍പ്പുവിളികളുമായി ഗ്രൗണ്ടിലേക്കിറങ്ങിയ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ കയറി അഭ്യാസപ്രകടനങ്ങള്‍ കാണിക്കുകയായിരുന്നു. ഇതിനിടെ, വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ, വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
Read Also : അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനെ മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം: കാരണം വ്യക്തമാക്കാതെ അധികൃതർ
കാറിടിച്ച് ബൈക്കിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ നിലത്തേയ്ക്ക് വീണെങ്കിലും ഇവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മാര്‍ച്ച് 22-ാം തീയതിയായിരുന്നു പ്ലസ്ടൂ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ്. ഇതിനോടനുബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാറുകളിലും ബൈക്കുകളിലും എത്തിയത്. കാറിന്റെ ബോണറ്റിന് മുകളിലും ഡിക്കിയിലും ഇരുന്ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം, രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു. വാഹനത്തിന്റെ ലൈസന്‍സ് അടക്കം പരിശോധിച്ച് വരികയാണ്. ലൈസന്‍സ് ഉണ്ടെങ്കില്‍ അത് റദ്ദാക്കുന്ന നടപടി സ്വീകരിക്കും.
Post Your Comments