ഇസ്ലാമാബാദ്: പാകിസ്ഥാന് കടുത്ത ശരിയത്ത് നിയമത്തിലേയ്ക്ക് നീങ്ങുന്നതായി സൂചന. സ്ത്രീകളുടെ വോട്ടവകാശവും മറ്റ് സ്വാതന്ത്ര്യവും എടുത്തുകളയാന്‍ പാക് ഭരണകൂടം ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഖൈബര്‍- പഖ്തൂണ്‍ഖ്വാ മേഖലകളിലാണ് സ്ത്രീകളെ പൊതുരംഗത്ത് നിന്നും മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതോടെ, കടുത്ത മതമൗലികവാദികളുടെ ചരടുവലിയില്‍ പാകിസ്ഥാനിലെ വിവിധ മേഖലകള്‍ വീഴുന്നവെന്ന ആശങ്കയാണ് പൊതുരംഗത്തുള്ളവര്‍ പ്രകടിപ്പിക്കുന്നത്.
പാകിസ്ഥാനിലെ പല മേഖലകളില്‍, ഇപ്പോഴും സ്ത്രീകളെ വീടിന് പുറത്തിറങ്ങാന്‍ സമ്മതിക്കാറില്ല. പുറത്തിറങ്ങുന്നവര്‍, ശരീരം മുഴുവന്‍ മറച്ച് പുരുഷന്മാര്ക്കൊപ്പം പോകണമെന്നാണ് ചില സ്ഥലങ്ങളിലെ വ്യവസ്ഥ. ഇതിനിടെയാണ്, സ്ത്രീകളുടെ വോട്ടവകാശം അനാവശ്യമാണെന്ന വാദം ഉയരുന്നത്. സാമൂഹ്യ പ്രവര്‍ത്തക സാക്കിറുള്ളയാണ് വിവിധ പ്രവിശ്യകളിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടിയത്.
Post Your Comments