
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തി ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് ജയവുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് ബംഗ്ലാദേശ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയിൽ ബംഗ്ലാദേശിന്റെ ആദ്യ ഏകദിന പരമ്പര നേട്ടം കൂടിയാണിത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 37 ഓവറില്‍ 154ന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 82 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തമീം ഇക്ബാലാണ് ബംഗ്ലാദേശിന്‍റെ ജയം അനായാസമാക്കിയത്. പരമ്പരയിലെ ആദ്യ ഏകദിനത്തിലും ബംഗ്ലാദേശ് ജയിച്ചിരുന്നു.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷണിഫ്രിക്ക ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ ജാനേമന്‍ മലനും(39) ക്വിന്‍റണ്‍ ഡീ കോക്കും(12) ചേര്‍ന്ന് 6.5 ഓവറില്‍ 46 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.
സ്കോര്‍ 66ല്‍ നില്‍ക്കെ വെരിയെന്നെയെ(9) നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മലനെയും നഷ്ടമായി. ക്യാപ്റ്റന്‍ ടെംബാ ബാവുമക്കും(2), വാന്‍ഡര്‍ ഡസ്സനും(4) ക്രീസില്‍ അധികം ആയുസുണ്ടായില്ല.
Post Your Comments