ThiruvananthapuramKeralaNattuvarthaLatest NewsNews

48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടർ തൊഴിലാളികളും പങ്കുചേരും: വാഹനങ്ങള്‍ ഓടില്ലെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി

തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. സമരം നടക്കുന്ന മാര്‍ച്ച് 28 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 രാവിലെ 6 മണി വരെ വാഹനങ്ങള്‍ ഓടില്ലെന്ന് സംയുക്ത സമിതി വ്യക്തമാക്കി. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുമെന്നും കര്‍ഷകസംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപകസംഘടനകളും, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്കുചേരുമെന്നും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു.

പ്രധാനമന്ത്രിയും സന്യാസിമാരും വിദ്യാർത്ഥികളും വ്യവസായികളും കശ്മീർ ഫയൽസ് ടീമും എത്തും: പ്രൗഢഗംഭീരം യോഗിയുടെ സത്യപ്രതിജ്ഞ

കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പൊതുപണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button