ThrissurNattuvarthaLatest NewsKeralaNews

തൃ​ശൂ​രി​ൽ യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു മൂ​ടി : സ​ഹോ​ദ​ര​ന്‍ പൊലീസ് പിടിയിൽ

കെ.​ജെ. ബാ​ബു(27) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ യു​വാ​വി​നെ സ​ഹോ​ദ​ര​ന്‍ കൊ​ന്ന് കു​ഴി​ച്ചു മൂ​ടി. ചേ​ര്‍​പ്പ് മു​ത്തു​ള്ളി​യാ​ലി​ലാ​ണ് സം​ഭ​വം. കെ.​ജെ. ബാ​ബു(27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വുമായി ബന്ധപ്പെട്ട് ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ കെ.​ജെ. സാ​ബു(24)​വി​നെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന ബാ​ബുവിനെ, വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സാ​ബു ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, വീ​ടി​ന് 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു.

Read Also : സഞ്ചാരികള്‍ക്ക് വാതില്‍ തുറന്നിട്ട് കശ്മീര്‍ : ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

ര​ണ്ട് ദി​വ​സം മു​ൻ​പ് ബാ​ബു​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്, ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ ​പു​റ​ത്ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പൊലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. പി​ന്നാ​ലെ, സാ​ബു​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​ത്. ഇയാളെ അമ്മ സഹായിച്ചിട്ടുണ്ടോയെന്നറിയാൻ അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button