കുവൈത്ത്: റമദാൻ സംഭാവനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്. കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയമാണ് നിബന്ധനകൾ ഏർപ്പെടുത്തിയത്. സർക്കാർ അംഗീകൃത ഏജൻസികൾ മാത്രമേ സംഭാവന സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
ഏജൻസിയുടെ ആസ്ഥാനങ്ങളിലും പൊതു സ്ഥലങ്ങളിലും മറ്റും പണമായി സംഭാവനകൾ ശേഖരിക്കുന്നതിനും വിലക്കുണ്ട്. മന്ത്രാലയം അംഗീകാരം നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ, ബാങ്ക് ട്രാൻസ്ഫർ, സ്മാർട് ഫോൺ, ഇലക്ട്രോണിക് ആപ്, എസ്എംഎസ് എന്നിവ വഴിയായിരിക്കണം സംഭാവനകൾ സ്വീകരിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.
ദാതാവിന്റെ പേര്, തുക, പണം സ്വീകരിച്ച തീയതി എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുകയും രസീത് നൽകുകയും വേണമെന്നും നിർദ്ദേശമുണ്ട്. അതേസമയം അംഗീകാരമില്ലാതെ പണപ്പിരിവ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: സില്‍വര്‍ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി അനുകൂലം: വ്യക്തമാക്കി മുഖ്യമന്ത്രി
Post Your Comments