ഡല്‍ഹി: കുഴപ്പക്കാര്‍ക്ക് കയ്യടിക്കുകയും കാര്യം ചെയ്യാന്‍ തുനിയുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് റെയില്‍വേ മന്ത്രിയുടേതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് റെയില്‍വേമന്ത്രി തയ്യാറാകുന്നതെങ്കില്‍ ചരിത്രം അദ്ദേഹത്തിന് മാപ്പു കൊടുക്കില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് തുരങ്കം വയ്ക്കാന്‍ വന്ന ബിജെപി-കോണ്‍ഗ്രസ് സംഘങ്ങള്‍ക്ക് വടാപാവ് നല്‍കി തിരിച്ചയച്ച്, റോഡ് വികസനവുമായി മുന്നോട്ടുപോയ ഗഡ്കരിയെയാണ് റെയില്‍വേ മന്ത്രി മാതൃകയാക്കേണ്ടതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു.
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ഉണ്ടാക്കി റെയില്‍വേ വികസനം ത്വരിതപ്പെടുത്താന്‍ 2015ല്‍ കേന്ദ്ര സര്‍ക്കാർ തീരുമാനം കൈക്കൊണ്ടിരുന്നതായും ഇക്കാര്യം, റെയില്‍വേ മന്ത്രി ഓര്‍ക്കുന്നത് ഉചിതമാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Post Your Comments