ഹാമില്‍ട്ടണ്‍: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാകാതെ പോയതോടെ പണികിട്ടിയത് ഇന്ത്യയ്ക്ക്. ഇരു ടീമും പോയിന്റ് പങ്കുവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍, ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയം അനിവാര്യമാണ്.
ആറ് കളികളില്‍ ഏഴ് പോയിന്റുള്ള വിന്‍ഡീസ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആറ് കളികളില്‍ ഒമ്പത് പോയിന്റുള്ള ദക്ഷിണാഫ്രിക്ക സെമിയിലെത്തുന്ന രണ്ടാമത്തെ ടീമായി. ആറ് കളികളില്‍ 12 പോയിന്റുള്ള ഓസ്ട്രേലിയ നേരത്തെ സെമിയിലെത്തിയിരുന്നു. പോയിന്റ് പട്ടികയില്‍ ആദ്യം വരുന്ന നാലു ടീമുകള്‍ സെമിയില്‍ എത്തുമെന്നിരിക്കെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
Read Also:- ഖത്തർ ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരാധകർക്ക് വീണ്ടും അവസരം
ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ഇന്ത്യ ജയിക്കുകയോ ചെയ്താല്‍ മാത്രമെ, ഇനി ഇന്ത്യക്ക് സെമിയിലെത്താനാവു. ഞായറാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ ഹേഗല്‍ ഓവലിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴായിരുന്നു മഴ മത്സരം മുടക്കിയത്. വെറും 10 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്.
Post Your Comments