കർണാടകയിലെ ഹിജാബ് വിഷയം മറ്റ് സംസ്ഥാനങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ജോലി രാജി വെച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ലോ കോളേജിലെ പ്രിൻസിപ്പൽ. ഹിജാബ് ധരിച്ച് കോളേജിൽ എത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെ തുടർന്നാണ് രാജിയെന്ന് പ്രിൻസിപ്പൽ ബറ്റുൾ ഹമീദ് ആരോപിക്കുന്നു.
കർണാടകയിലെ ഹിജാബ് വിഷയം തങ്ങളുടെ കോളേജിലും അസ്വസ്ഥതകൾ ഉണ്ടാക്കുന്നതായി ഇവർ പറയുന്നു. ശ്വാസംമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളാണ് കോളേജിൽ ഉണ്ടാകുന്നതെന്ന് ഇവർ ആരോപിക്കുന്നു. 2019 ജൂലൈയിൽ ആണ് ബറ്റുൾ ഹമീദ് കോളേജിൽ പ്രിൻസിപ്പൽ ആയി ജോയിൻ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇവിടെ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും കർണാകടയിലെ ഹിജാബ് വിവാദത്തിന് ശേഷം മാനേജ്‌മെന്റിലെ ആളുകൾ തന്നെ ഹരാസ് ചെയ്തുവെന്നുമാണ് ഇവർ ആരോപിക്കുന്നത്.
Also Read:മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ
പ്രശ്നങ്ങൾ ഉണ്ടെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന്, കഴിഞ്ഞ ദിവസം ഇവരുടെ സമുദായത്തിലെ കുറച്ച് അംഗങ്ങൾ വിഷയം അറിയാൻ കോളേജിലെത്തി. എന്നാൽ, മാനേജ്‌മെന്റ് ഇവരെ കുറ്റപ്പെടുത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. ‘അവർ കാമ്പസിൽ ഹൽദിയും സരസ്വതി വന്ദന പാരായണവും സംഘടിപ്പിക്കുന്നു. ഇതൊക്കെ മതപരമായ പ്രവർത്തനങ്ങളല്ലേ?’, ബറ്റുൾ ഹമീദിനെ ഉദ്ധരിച്ച് മിറർ റിപ്പോർട്ട് ചെയ്തു. ‘എന്റെ അന്തസ്സും സംസ്‌കാരവും സംരക്ഷിക്കാനാണ് ഞാൻ രാജിവെച്ചത്’, യുവതി പറഞ്ഞു.
Post Your Comments