Latest NewsIndiaNews

കർണാടകയിലെ ഹിജാബ് നിരോധനം പിൻവലിക്കും: കോൺഗ്രസ് എം.എൽ.എ കനീസ് ഫാത്തിമ

ബംഗളൂരു: ബി.ജെ.പി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുമാറ്റുമെന്ന് ഉത്തര ഗുൽബർഗയിലെ നിയുക്ത കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമ. സംസ്ഥാനത്തെ ഹിജാബ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് കനീസ് ഫാത്തിമ. കർണാടകയിലെ ഏക മുസ്ലിം വനിതാ എം എൽ എ കൂടിയാണ് കനീസ് ഫാത്തിമ. ദൈവം സഹായിച്ചാൽ, വരും ദിവസങ്ങളിൽ ഞങ്ങൾ ഹിജാബ് നിരോധനം പിൻവലിക്കുമെന്നാണ് കനീസിന്റെ പ്രഖ്യാപനം.

‘ഞങ്ങൾ ആ പെൺകുട്ടികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരും, അവർക്ക് അവരുടെ പരീക്ഷ എഴുതാൻ കഴിയും. വിലപ്പെട്ട രണ്ട് വർഷങ്ങളാണ് അവർക്ക് നഷ്ടമായത്’, ഫാത്തിമ പറഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫാത്തിമ. ബി.ജെ.പിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ 2,712 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഉത്തര ഗുൽബർഗയിൽ കനീസയുടെ വിജയം.

അതേസമയം എടുത്തുമാറ്റിയ മുസ്ലിം സംവരണം തിരിച്ചുകൊണ്ടുവരുമെന്ന് കോ​ൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഹിജാബ് വിഷയത്തിൽ പരാമർശമുണ്ടായിരുന്നില്ല. ഉഡുപ്പി ഗവ. വനിത പ്രീ യൂണിവേഴ്സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ്ലിം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ചതിന്‍റെ പേരിൽ പുറത്താക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിനൊപ്പം ഹിജാബ് നിരോധം നടപ്പാക്കി കർണാടകയിലെ ബി.ജെ.പി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളിക്കളഞ്ഞ കർണാടക ഹൈക്കോടതി കർണാടക സർക്കാറിന്റെ ഉത്തരവ് അംഗീകരിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button