ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകത്തിന് അഭിമുഖമായി സബര്‍വാന്‍ പര്‍വതനിരയുടെ മടിത്തട്ടിലായാണ് ടുലിപ് ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ചയാണ് ഉദ്യാനത്തിന്റെ കവാടങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നത്.
2021 മാര്‍ച്ച് 25നാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേഷ്ടാവ് ബസീര്‍ അഹമ്മദ് ഖാന്‍ ഔദ്യോഗികമായി ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. കൊറോണ നിയന്ത്രണങ്ങള്‍ക്കിടയിലും ഉദ്യാനത്തിലേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ 50,000 സന്ദര്‍ശകരെയാണ് ടുലിപ്പ് ഉദ്യാനം വരവേറ്റത്.
അതേസമയം, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ട്വിറ്റര്‍ പേജില്‍ ഉദ്യാനത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments