തിരുവനന്തപുരം: വിനായകന്റെ വിവാദ മീ ടു പരാമർശം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാണ്. സംഭവത്തിൽ, നിരവധിപേർ ആണ് വിനായകനെ വിമർശിച്ചു രംഗത്തെത്തിയത്. ഇപ്പോൾ, നടി ലക്ഷ്മിപ്രിയ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം ചോദ്യം എന്നോട് ചോദിച്ചാൽ അവന്റെ പല്ലടിച്ചു താഴെയിടുമെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. കൂടാതെ, ഇതെല്ലം കേട്ടുകൊണ്ടിരുന്ന നവ്യ നായർക്കെതിരെയും ലക്ഷ്മി പ്രതികരിച്ചു.
ലക്ഷ്മിപ്രിയയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?
സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്.
ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.
നമസ്കാരം
ലക്ഷ്മി പ്രിയ
അതേസമയം, നവ്യ നായരേയും വിനായകനേയും നവ്യ നായികയായ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമർശം. എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ പിന്നീടുള്ള മറുപടി.
മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്.
‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’- വിനായകന്‍ പറഞ്ഞു.
പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം വലിയ വിവാദത്തിനാണ് തുടക്കമിട്ടത്. സിനിമ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലുള്ളവർ നടനെതിരെ രംഗത്തെത്തി. വിഷയത്തിൽ ഇത് വരെ പ്രതികരിക്കാത്ത ഡബ്യൂസിസി നിലപാടിനെ ചോദ്യം ചെയ്താണ് നടൻ ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്ത്രീകളെ പറ്റിയുള്ള വിനായകന്‍റെ കാഴ്ചപ്പാട് വികലമായി എന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും വിമർശിച്ചു. വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യമാണ് ശക്തമാവുന്നത്.
Post Your Comments