ThiruvananthapuramLatest NewsKeralaNattuvarthaNews

‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാവം: വിമർശനവുമായി എഎ റഹീം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. ‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാവമെന്നും കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിനുള്ളിലും, ഇന്ന് സഭയ്ക്ക് പുറത്തും കണ്ടത് ആവർത്തിക്കാൻ പാടില്ലാത്ത രാഷ്ട്രീയ നാടകമാണെന്നും എഎ റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേന്ദ്ര മന്ത്രി വി മുരളീധരൻ ഡൽഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും കെ സുധാകരൻ ഡൽഹിക്ക് പോകുന്നത് തന്നെ കോൺഗ്രസ്സ് ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാനും, പാർലമെന്റിൽ കേരളത്തിനെതിരെ സംസാരിക്കാനുമാണെന്നും റഹീം കുറ്റപ്പെടുത്തി.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ലഭിക്കാന്‍ ഡൽഹിയിൽ ഇടനിലക്കാര്‍: ആരോപണവുമായി വി ഡി സതീശന്‍

നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കാനുള്ള ബാധ്യത കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കുമുണ്ട്.
കോൺഗ്രസ്സ് പ്രതിനിധികൾ അത് നിർവഹിക്കുന്നില്ല എന്ന് മാത്രമല്ല, ഡൽഹിയിലും കേരളത്തിനെതിരായ സമരത്തിലാണവർ. “കേരളം തുലഞ്ഞു പോട്ടെ” എന്നാണ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിനുള്ളിലും, ഇന്ന് സഭയ്ക്ക് പുറത്തും കണ്ടത് ആവർത്തിക്കാൻ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ്.കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ബിജെപിക്കും കഴിയുന്നില്ല. സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നു.

കേന്ദ്ര മന്ത്രി വി മുരളീധരൻ ഡൽഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവർത്തിക്കുന്നത്. ശ്രീ കെ സുധാകരൻ ഡൽഹിക്ക് പോകുന്നത് തന്നെ കോൺഗ്രസ്സ് ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാനും, പാർലമെന്റിൽ കേരളത്തിനെതിരെ സംസാരിക്കാനുമാണ്.
ഇത് ആദ്യത്തേത് അല്ല.ദേശീയ പാതാ വികസനം,കീഴാറ്റൂർ ബൈപ്പാസ് തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ കോൺഗ്രസ്സ് ബിജെപി ഐക്യം ഡൽഹിയിൽ പ്രവർത്തിച്ചിട്ടുണ്ട്.ഗെയിൽ പദ്ധതി മുടക്കാൻ കോൺഗ്രസ്സ് പരമാവധി ശ്രമിച്ചു.

കടുത്ത ധനപ്രതിസന്ധി : പിണറായി സര്‍ക്കാര്‍ വീണ്ടും 5000 കോടി കടമെടുക്കുന്നു

കേരള വികസനത്തിനായി താൻ ഇക്കാലയളവിൽ നടത്തിയ ഇടപെടലുകളോ,പ്രവർത്തനനങ്ങളോ വിശദീകരിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന് കഴിയുമോ? കേരളത്തിന്റെ വികസനത്തിനും ആവശ്യങ്ങൾക്കുമായി എപ്പോഴെങ്കിലും പാർലമെന്ററിൽ ഏതെങ്കിലും യുഡിഎഫ് എംപിമാർ മിണ്ടിയിട്ടുണ്ടോ? ജനം ഇതെല്ലാം കാണുന്നുണ്ട്. കോൺഗ്രസ്സ് ബിജെപി അവിശുദ്ധ രാഷ്ട്രീയ സഖ്യത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button