ThrissurNattuvarthaLatest NewsKeralaNews

അതിർത്തി തർക്കം : യുവതിയ്ക്ക് നേരെ യുവാവ് ആക്രമണം നടത്തിയതായി പരാതി

ചൂലൂർ വലിയാക്കൽ സുനിൽകുമാറിന്‍റെ ഭാര്യ ബിന്ദുവിന് (42) ആണ് മർദനമേറ്റത്

ചെന്ത്രാപ്പിന്നി: അതിർത്തി തർക്കത്തെ തുടർന്ന്, യുവതിക്ക് മർദ്ദനമേറ്റതായി പരാതി. ചൂലൂർ വലിയാക്കൽ സുനിൽകുമാറിന്‍റെ ഭാര്യ ബിന്ദുവിന് (42) ആണ് മർദ്ദനമേറ്റത്.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ എടത്തിരുത്തി ചൂലൂരിൽ സംഭവം. കഴിഞ്ഞ ദിവസം ബിന്ദു തന്‍റെ സ്ഥലത്തിന്‍റെ അതിർത്തിയിൽ കല്ല് സ്ഥാപിച്ചിരുന്നു. ഇത് തന്‍റെ വഴിയിലാണ് സ്ഥാപിച്ചതെന്ന് പറഞ്ഞ് അയൽവാസിയായ യുവാവ് എത്തുകയും, കല്ല് ഊരി മാറ്റുന്നത് തടയാൻ ചെന്ന ബിന്ദുവിനെ ആക്രമിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

Read Also : റമദാൻ: 801 ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ഖത്തർ

മുഖത്തും കഴുത്തിനും പരിക്കേറ്റ ബിന്ദു, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ, ചൂലൂർ സ്വദേശി ഷെമീറിനെതിരെ കയ്പമംഗലം പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button