ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ വനപാലകർക്ക് നേരെ ആക്രമണം. മൂന്നു വനപാലകർക്ക് പരിക്കേറ്റു. കീഴ്പള്ളി ഫോറസ്റ്റ് ഓഫീസർ പി.പി. പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനോജ്, വാച്ചർ ഒ.സി. ജിജോ എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ഇത്തവണ ഇവിടെ എത്തിയത് വളരെയധികം ഉന്മേഷത്തോടെയും പ്രതീക്ഷയോടെയുമാണ്: കോഹ്ലി
ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ കാട്ടാന വനപാലകർക്ക് നേരെ തിരിഞ്ഞോടുകയായിരുന്നു. തുടർന്ന്, ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി തിരിഞ്ഞോടുന്നതിനിടയിൽ വീണാണ് പരിക്കേറ്റത്.
ആദിവാസി പുനരധിവാസ മേഖലയായ താളിപ്പാറ ഭാഗത്ത് കാട്ടാനയിറങ്ങി എന്ന് വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്തിന്റെ നിർദ്ദേശ പ്രകാരം ഇവയെ തുരത്താനെത്തിയതായിരുന്നു വനപാലക സംഘം. മൂന്നാനകളെ കണ്ടെത്തുകയും ഇവയെ വനത്തിലേക്ക് തുരത്തുന്നതിനിടെ ഒരാന വനപാലകർക്ക് നേരെ തിരിഞ്ഞ് ആക്രമിക്കാൻ വരികയായിരുന്നു.
Post Your Comments