റിയാദ്: വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറുന്നതിന് നിയമപരമായി അനുമതിയില്ലെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ടാണ് (ജവാസത്) ഇക്കാര്യം അറിയിച്ചത്. നിശ്ചിത തുക ഫീസായി അടച്ച് കൊണ്ട് വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റുകളിലേക്ക് മാറാൻ കഴിയുമെന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത്തരം വിസ മാറ്റങ്ങൾ സൗദിയിൽ അനുവദനീയമല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Read Also: 18-ാം വയസ്സിൽ വീടുവിട്ടിറങ്ങി സന്യാസിയായതാണ്: അമ്മയെ വന്നു കാണണമെന്ന് അഭ്യർത്ഥിച്ച് യോഗിയുടെ സഹോദരി
സൗദിയിലെ നിലവിലെ നിയമങ്ങൾ പ്രകാരം വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നതിന് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളോ, തീരുമാനങ്ങളോ പുറത്തിറക്കുന്ന സാഹചര്യത്തിൽ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകുമെന്നും ജവാസാത് അറിയിച്ചു. വിസിറ്റ് വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കുന്ന വ്യക്തികൾക്ക് രാജ്യത്ത് തൊഴിലെടുക്കുന്നതിന് അനുമതിയില്ലെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments