CinemaNattuvarthaMollywoodLatest NewsKeralaIndiaNewsEntertainment

ഫാൻസുകാരൊക്കെ പൊട്ടന്മാർ, ഒരു സ്ത്രീയോട് ആഗ്രഹം തോന്നിയാൽ അത് ചോദിക്കും, പത്തോളം പേരോട് ചോദിച്ചു: വിനായകൻ

തിരുവനന്തപുരം: ഫാൻസുകാരെയും മീ ടൂ വിവാദങ്ങളെയും രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ രംഗത്ത്. ഫാൻസുകാർ ജോലിയില്ലാത്ത തെണ്ടികളും പൊട്ടന്മാരുമാണെന്നും, മാന്യന്മാരെന്ന് നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരുത്തീ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം.

Also Read:വിദ്യാര്‍ത്ഥിനിയോട് ബസില്‍ മോശമായി പെരുമാറി : കണ്ടക്ടര്‍ പോക്സോ കേസില്‍ അറസ്റ്റില്‍

‘എന്താണ് മീ ടൂ? എനിക്കറിയില്ല. ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’, മീ ടൂ വിനെ കുറിച്ചുള്ള അഭിപ്രായം വിനായകൻ വ്യക്തമാക്കി.

‘ഞാന്‍ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകള്‍ വിട്ടുകളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാന്‍ വേണ്ടിയാണ് ഞാന്‍ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാല്‍ ഞാന്‍ ആ പോസ്റ്റ് കളയും. വിമര്‍ശനം ആണ് ഞാന്‍ ഇടുന്നത്. അത് അവര്‍ ഏറ്റെടുത്താല്‍ അത് ഞാന്‍ മാറ്റും,’ തന്റെ വ്യത്യസ്തങ്ങളായ ഫേസ്ബുക് പോസ്റ്റുകളെക്കുറിച്ച് വിനായകൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button