Latest NewsUAENewsInternationalGulf

ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്

അബുദാബി: ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്. നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാൻ പൊതു, സ്വകാര്യ മേഖലയ്ക്കാണ് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

Read Also: ‘മാസ്ക് മാറ്റാൻ വരട്ടെ’: കേരളം കോവിഡ് വ്യാപനത്തില്‍ നിന്ന് മുക്തരായിട്ടില്ല, ജൂണിൽ അടുത്ത തരംഗത്തിന് സാധ്യത

ഓൺലൈൻ വഴിയായിരിക്കും പണം സ്വരൂപിക്കുക. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയാകും (എസ്സിഎ) യുഎഇയിലെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാരെ നിയന്ത്രിക്കുക. ഇവരുടെ അനുമതിയോടെ മാത്രമേ ക്രൗഡ് ഫണ്ടിങ് നടത്താൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. പണം മുടക്കുന്നവർക്ക് ലാഭ വിഹിതം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എപ്പോൾ എങ്ങനെ നൽകും എന്ന കാര്യത്തിൽ വ്യക്തമായ ധാരണ ഉണ്ടാക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: വർക്കലയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button