ThiruvananthapuramNattuvarthaLatest NewsKeralaNews

ശ്രീലങ്കയിൽ നിന്ന് കൂട്ടപ്പലായനം?:വിഴിഞ്ഞത്തേക്ക് ശ്രീലങ്കൻ ബോട്ട് നീങ്ങുന്നതായി കേന്ദ്രത്തിന്റെ അറിയിപ്പ്,കർശന പരിശോധന

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിലും തീരത്തുമായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് ശക്തമായ പരിശോധന നടത്തുന്നു. വിഴിഞ്ഞം തീരം ലക്ഷ്യമാക്കി ശ്രീലങ്കൻ ബോട്ട് നീങ്ങുന്നുവെന്ന കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിയിപ്പിനെ തുടർന്നാണ് പരിശോധന. കഴിഞ്ഞ ദിവസം തമിഴ്‌നാട് രാമേശ്വരത്ത് നിന്നും ആറ് ശ്രീലങ്കൻ അഭയാർഥികളെ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മറ്റു പല സുരക്ഷിത സ്ഥലങ്ങളിലേക്കും ശ്രീലങ്കൻ വംശജർ പലായനം ചെയ്യുകയാണ്. ഇതേത്തുടർന്ന്, കടൽ മാർഗം ഇന്ത്യയിലേക്ക് കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളാ തീരത്തും പരിശോധന കർശനമാക്കിയിരിക്കുന്നത്.

കേന്ദ്ര അനുമതിയുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ച് അതിക്രമിച്ച് കല്ലിടുന്നെന്ന് മുരളീധരൻ, രാഷ്ട്രീയ എതിർപ്പെന്ന് ബ്രിട്ടാസ്

പലായനത്തിന്റെ മറവിൽ, ശ്രീലങ്കയിൽ നിന്നും വൻതോതിൽ ലഹരി മരുന്നും ആയുധങ്ങളും കടത്തുന്നുണ്ടെന്ന വിവരവും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയിട്ടുണ്ട്. നേരത്തെയും, ഇത്തരത്തിൽ ആയുധക്കടത്തുകൾ നടത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button