Latest NewsSaudi ArabiaNewsInternationalGulf

നാരങ്ങയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം: സൗദിയിൽ പ്രവാസികൾ പിടിയിൽ

റിയാദ്: നാരങ്ങയിൽ ഒളിപ്പിച്ച് ലഹരി മരുന്ന് കടത്താൻ ശ്രമിച്ച പ്രവാസികൾ പിടിയിൽ. നാരങ്ങയിൽ ഒളിപ്പിച്ച് ജിദ്ദ തുറമുഖം വഴി രാജ്യത്തേയ്ക്ക് ലഹരി മരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. 3.3 ദശലക്ഷം ആംഫെറ്റാമൈൻ ലഹരി മരുന്ന് ഗുളികകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. നാർക്കോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് മേജർ മുഹമ്മദ് അൽ നജിദിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘വിനായകാ.. ഏത് നേരവും ചോദിച്ചോണ്ട് നടന്നാല്‍ കളി തരാന്‍ മുട്ടി നില്‍ക്കുന്നവരല്ല പെണ്ണുങ്ങള്‍’: ഡോ. ഷിംനാ അസീസ്

പ്രതികൾ ജോർദാൻ പൗരത്വമുള്ളവരാണെന്നും സിറിയൻ പൗരത്വമുള്ള സന്ദർശക വിസയിൽ എത്തിയവരാണെന്നും അദ്ദേഹം വ്യക്തമാക്കി. നാരങ്ങ തോലുകൾ പൊളിച്ചപ്പോൾ അതിനകത്ത് പ്ലാസ്റ്റിക്ക് കവറിനുള്ളിൽ കുത്തിനിറച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ശബരി പാതയ്ക്കായി ചെലവഴിക്കാൻ പണമില്ല, കെ റെയിലിന് പണം ഉണ്ട്: കേരള സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button