Latest NewsNewsInternational

ചെര്‍ണോബില്‍ ആണവനിലയത്തിലെ ലബോറട്ടറി തകര്‍ത്ത് റഷ്യന്‍ സൈന്യം

ശത്രുവിന്റെ കൈയില്‍ എത്തിയിരിക്കുന്നത് അതീവ റേഡിയേഷനുള്ള വസ്തുക്കളെന്ന് യുക്രെയ്ന്‍

കീവ്: ചെര്‍ണോബില്‍ ആണവനിലയത്തിലെ പരീക്ഷണ ലബോറട്ടറി റഷ്യന്‍ സൈന്യം തകര്‍ത്തു. യുക്രെയ്ന്‍ സ്റ്റേറ്റ് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമാണ് ലാബില്‍ ഉള്ളതെന്നും ഏജന്‍സി അറിയിച്ചു. റേഡിയേഷന്‍ പുറത്ത് വിടാന്‍ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകളാണ് ശത്രുവിന്റെ കൈയില്‍ എത്തിയിരിക്കുന്നതെന്നും യുക്രെയ്ന്‍ സ്റ്റേറ്റ് ഏജന്‍സി വ്യക്തമാക്കി.

Read Also : കെ റെയില്‍, ജനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു : പ്രധാനമന്ത്രി മോദിയുമായി അതിപ്രധാന കൂടിക്കാഴ്ചയ്ക്ക് പിണറായി വിജയന്‍

റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷന്‍ അളക്കുന്ന സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതായി യുക്രെയ്ന്റെ ന്യൂക്ലിയര്‍ റെഗുലേറ്ററി ഏജന്‍സി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇപ്പോള്‍ റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിര്‍മ്മിച്ച ചെര്‍ണോബിലിലെ പുതിയ ലാബാണ് റഷ്യ തകര്‍ത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

യുറോപ്യന്‍ കമ്മീഷന്റെ പിന്തുണയോടെ 2015ല്‍ ആറ് ദശലക്ഷം യൂറോ ചെലവഴിച്ചാണ് ലബോറട്ടറി വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button