KeralaLatest NewsNews

കെ റെയില്‍, ജനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു : പ്രധാനമന്ത്രി മോദിയുമായി അതിപ്രധാന കൂടിക്കാഴ്ചയ്ക്ക് പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയിലിനെതിരെയുള്ള എതിര്‍പ്പും പ്രതിഷേധങ്ങളും ശക്തമായതോടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്, വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തും. 11 മണിയോടെയാകും കൂടിക്കാഴ്ച എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Read Also :‘ഷഹീദ് ദിവസ്’ : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ ബിപ്ലോബി ഭാരത് ഗാലറി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കുന്ന കെ-റെയിലുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയും, ഇതിനെതിരെ വലിയ ജനരോഷമുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതിനാല്‍ കെ- റെയിലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ആകും മുഖ്യമന്ത്രി പ്രധാനമായും ഉന്നയിക്കുക എന്നാണ് വിവരം. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ കെ-റെയിലുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കൂടുതല്‍ പിന്തുണ തേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button