ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു.
Read Also : ബസ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു : പ്രതി അറസ്റ്റിൽ
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും എന്നത് ഉത്തരാഖണ്ഡില്‍ ബിജെപിയുടെ പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നാണ് ധാമി ചുമതലയേല്‍ക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മറ്റ് ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
Post Your Comments