MalappuramNattuvarthaLatest NewsKeralaNews

ഭീഷ്മ സ്റ്റൈലിൽ വീഡിയോ എടുത്തു വൈറലായ ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കി പള്ളി അധികാരികൾ

മലപ്പുറം: ഭീഷ്മ സ്റ്റൈലിൽ വീഡിയോ എടുത്തു വൈറലായ ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കി പള്ളി അധികാരികൾ. മലപ്പുറം ജില്ലയിലെ വണ്ടൂർ സബീഹുൽ ഇസ്ലാം മദ്രസയിലാണ് സംഭവം. മതാചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. കുട്ടികളെക്കൂടി ഉൾക്കൊള്ളിച്ചതും ഗുരുതര പിഴവായി പള്ളി കമ്മറ്റി കണക്കാക്കിയിട്ടുണ്ട്.

Also Read:കെ റെയിലിനായി രണ്ട് വീടും വിട്ടുനല്‍കി: കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്ന് യുവാവ്

ഭീഷ്മ സിനിമയിലെ ഫോട്ടോ എടുക്കൽ, ഈയടുത്ത് സാമൂഹ്യമാധ്യമങ്ങൾ കയ്യടക്കിയ ഒരു സ്റ്റൈലായി മാറിയിരുന്നു. പട്ടാളക്കാരും പോലീസുകാരും തുടങ്ങി എന്തിന് കല്യാണ ഫോട്ടോ വരെ ഭീഷ്മ സ്റ്റൈലിലാണ് എടുത്തിരുന്നത്. ഇപ്പോഴും അതിന്റെ തരംഗങ്ങൾ അവസാനിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം മദ്രസാ അധ്യാപകനും കുട്ടികളും ഈ വീഡിയോ ചെയ്തത്.

അതേസമയം, അധ്യാപകനെ പുറത്താക്കിയതിൽ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അരങ്ങേറുന്നത്. മഹല്ല് കമ്മറ്റിയുടെ നടപടികൾക്കെതിരെ വലിയ വിമർശനങ്ങളാണ് പലരും ഉന്നയിക്കുന്നത്. ആ നടപടി തെറ്റായിരുന്നെന്നും, അധ്യാപകന്റെയും കുട്ടികളുടെയും വീഡിയോ മനസ്സിന് സന്തോഷം തന്നതായിരുന്നെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button