NattuvarthaLatest NewsKeralaNews

എച്ച് എൽ എൽ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ല, കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കും: എ എ റഹീം

തിരുവനന്തപുരം: എച്ച്എൽഎൽ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. അതിശക്തമായ പ്രതിഷേധങ്ങൾ കേന്ദ്രത്തിനെതിരെ നടത്തുമെന്നും, എച്ച്എൽഎൽ വിട്ടുകൊടുക്കില്ലെന്നും റഹീം പറഞ്ഞു.

Also Read:ഒരു മാസം മുമ്പെ ശരീരം ചില ലക്ഷണങ്ങള്‍ കണിക്കും, ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ മരണം

‘ഈ വർഷം അയ്യായിരം കോടി രൂപ വിറ്റുവരവും നൂറ്റിനാല്പത് കോടി രൂപ ലാഭവുമുണ്ടാക്കിയ സ്ഥാപനത്തെയാണ് സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളാ സർക്കാർ എച്ച് എൽ എൽ വിൽക്കരുത് എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും,വിൽക്കുകയാണെങ്കിൽ വാങ്ങി നടത്താൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയുകയും ചെയ്തു. എന്നാൽ, ടെണ്ടർ നടപടികളിൽ പോലും സംസ്ഥാനത്തെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം ഇക്കാര്യം രാജ്യസഭയിൽ സ ജോൺ ബ്രിട്ടാസ് ഉന്നയിച്ചിരുന്നു’, റഹീം പറഞ്ഞു.

സമരം ശക്തമാക്കുമെന്ന് അറിയിച്ച എഎ റഹീം എച്ച്എൽഎൽ കേരളം ഏറ്റെടുക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് എച്ച്എൽഎൽ ലേലത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി കേന്ദ്രത്തോട് അനുമതി ചോദിച്ചിരുന്നു. എന്നാൽ, കേന്ദ്രം വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button