Latest NewsKeralaNews

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു.

Read Also: കെ റെയില്‍, എല്‍ഡിഎഫ് ഒറ്റക്കെട്ട് : കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത് ബിജെപിയും കോണ്‍ഗ്രസുമെന്ന് എ. വിജയരാഘവന്‍

2000 ജനുവരി 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള (രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 06/2021 വരെ) കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് പുതുക്കാത്തവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തിയോ ഇ-പോർട്ടൽ മുഖേന ഓൺലൈനായോ രജിസ്‌ട്രേഷൻ പുതുക്കാം.

Read Also: സ്വദേശിവത്കരിച്ച തസ്തികകളിൽ പ്രവാസികളെ നിയമിച്ചു: രണ്ടു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button