ദുബായ്: യുഎഇയിൽ പുതിയ പെൻഷൻ ഫണ്ട് നിയമം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പെൻഷൻ ഫണ്ട് നിയമം പ്രഖ്യാപിച്ചത്.
ദുബായിൽ ജോലി ചെയ്യുന്ന പ്രാദേശിക സൈനികർക്ക് വേണ്ടിയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. സൈനികർക്ക് പെൻഷനും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക എന്ന ദുബായിയുടെ കാഴ്ച്ചപ്പാടിനെ പിന്തുണയ്ക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
അതേസമയം, ക്രൗഡ് ഫണ്ടിംഗിന് കഴിഞ്ഞ ദിവസം യുഎഇ ക്യാബിനറ്റ് അനുമതി നൽകിയിരുന്നു. നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാൻ പൊതു, സ്വകാര്യ മേഖലയ്ക്കാണ് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
Read Also: ആർമിയിൽ ജോയിൻ ചെയ്യാനായി ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് ഓട്ടം: പ്രദീപ് മെഹ്‌റയ്ക്ക് സഹായപ്രവാഹം
Post Your Comments