NattuvarthaLatest NewsKeralaNews

അയ്യപ്പനെ കാണാൻ അവിലും, മലരും, ഐഎഫ്എഫ്കെ കാണാൻ കൺമഷി, വലിയ പൊട്ട്, പുസ്തകം: ശ്രീജിത്ത്‌ പെരുമന

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കെത്തുന്ന വിദ്യാർത്ഥികളെ പരിഹസിച്ച് അഡ്വ ശ്രീജിത്ത്‌ പെരുമന. അയ്യപ്പനെ കാണാൻ അവിലും, മലരുമാണ് വേണ്ടതെങ്കിൽ, ഐഎഫ്എഫ്കെ കാണാൻ കൺമഷി, വലിയ പൊട്ട്, പുസ്തകം, താടി എന്നിവയാണ് വേണ്ടതെന്ന് ശ്രീജിത്ത്‌ പെരുമന പരിഹസിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പരാമർശം.

Also Read:ഐപിഎൽ 2022: സിഎസ്‌കെയിൽ ധോണിയുടെ പിൻഗാമിയെ പ്രവചിച്ച് റെയ്ന

‘ജീവിതത്തിലിതുവരെ റേഷൻ കടയുടെ മുന്നിൽ പോലും ക്യൂ നിൽക്കാത്ത ചില കോഴികൾ, അച്ചനെയും അമ്മയേയും തൊഴിലുറപ്പ് പണിക്ക് വിട്ട് തിരുവന്തോരത്ത് അന്താരാഷ്ട്ര സിനിമ കാണാൻ കുലീനരായി ക്യൂ നിൽക്കുന്നത് കാണുമ്പോഴാണ് അന്താരാഷ്ട്ര സിനിമയ്ക്ക് യാതൊരു ഗുണവുമില്ലാത്ത എന്നെപോലെയുള്ളവരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്’, പെരുമന ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

തിരുവന്തോരത്ത്, ഷോ കാണാൻ വരുന്നവരും, ഷോ കാണിക്കാൻ വരുന്നവരും

iffK 22

ഇവർ തമ്മിൽ പ്രഥമ ദൃഷ്ട്യാ അകൽച്ചയിലല്ലെങ്കിൽപോലും , അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. അവിലും, മലരും, തേങ്ങയും കർപ്പൂരവും, നെയ്യുമാണ് ശബരി മല അയ്യപ്പനെ കാണാൻ ഭക്തന് വേണ്ടതെങ്കിൽ, സ്വാമിയെ ശരണമയ്യപ്പാ എന്ന് ഉരുവിട്ടുകൊണ്ടിരിക്കണമെങ്കിൽ ..

IFFK അയ്യപ്പന്മാർക്ക്,

ഡിഎസ്എൽആർ ക്യാമറയും , ജിയോ നെറ്റ് പാക്ക് ആക്റ്റിവേറ്റ് ചെയ്ത ഐ ഫോണും, ഇംഗ്ളീഷ് എഴുത്തുകാരുടെ കടിച്ചാൽ പൊട്ടാത്ത വാക്കുകളാൽ എഴുതപ്പെട്ട രണ്ടു നോവലുകളും അടങ്ങിയ തുണിയുടെ തോൾസഞ്ചിയും, നീട്ടി വളർത്തിയ താടിയും, ഖാദിയുടെ ജുബ്ബയും, കഴുത്തിലും കയ്യിലും മാലകളും, പെൺകുട്ടികളെങ്കിൽ നീട്ടിയെഴുതിയ കൺമഷി, വലിയ പൊട്ട്, പേര് പോലും വായിച്ചു നോക്കാത്ത രണ്ടു പുസ്തകങ്ങൾ , അവ കയ്യിൽ പിടിച്ചിരിക്കണം, കൂടാതെ ഇടയ്ക്കിടയ്ക്ക് അസഹിഷ്ണുത അസഹിഷ്ണുത ഫാസിസം, ഫാസിസം എന്ന് ഉരുവിട്ട് കൊണ്ടേയിരിക്കണം. ഒപ്പം കഴുത്തിൽ കിടക്കുന്ന രെജിസ്ട്രേഷൻ കാർഡ് ഇടയ്ക്കിടെ പൊക്കി കാണിക്കണം. ഇത്രയുമായാൽ നിങ്ങൾ ഒരു നല്ല ഒരു ഇന്റർനാഷണൽ സിനിമാ സ്നേഹിയായി മാറിയിരിക്കും.

ജീവിതത്തിലിതുവരെ റേഷൻ കടയുടെ മുന്നിൽ പോലും ക്യൂ നിൽക്കാത്ത ചില കോഴികൾ അച്ചനെയും അമ്മയേയും തൊഴിലുറപ്പ് പണിക്ക് വിട്ട് തിരുവന്തോരത്ത് അന്താരാഷ്ട്ര സിനിമ കാണാൻ കുലീനരായി ക്യൂ നിൽക്കുന്നത് കാണുമ്പോഴാണ് അന്താരഷ്ട്ര സിനിമയ്ക്ക് യാതൊരു ഗുണവുമില്ലാത്ത എന്നെപോലെയുള്ളവരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button