റിയാദ്: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ് സൗദി അറേബ്യയുടെ മുന്നറിയിപ്പ്.
മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുക, പൊതു സമൂഹത്തിൽ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി അറിയിച്ചു. ഒരു വ്യക്തിയുടെ വംശീയ വിവരങ്ങൾ, ഗോത്രപരമായതും, മതപരമായതുമായ വിവരങ്ങൾ, പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങൾ മുതലായ വിവരങ്ങളെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും.
ഒരു വ്യക്തിയെ മനപ്പൂർവം ദ്രോഹിക്കുന്നതിനായോ, സ്വന്തം നേട്ടത്തിനായോ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവും, 3 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments