WayanadNattuvarthaLatest NewsKeralaNews

അനുവദിച്ചവർക്ക് നന്ദി പറഞ്ഞു, ഫ്‌ളെക്‌സും വെച്ചു, റോഡ് മാത്രം പണിതില്ല: സംഭവം വയനാട്ടിൽ

കുഴികള്‍ നിറഞ്ഞും ടാർ പൊളിഞ്ഞും റോഡ് തകർന്നെങ്കിലും അധികൃതര്‍ അവഗണന തുടരുകയാണെന്ന് സമീപവാസികൾ ആക്ഷേപിച്ചു.

കല്‍പ്പറ്റ: ഫണ്ട് അനുവദിച്ചതിന് നന്ദിസൂചകമായി ഫ്ളക്സ് സ്ഥാപിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും വയനാട്ടിലെ ഒരു റോഡിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. 2018 ലെ മഹാപ്രളയകാലത്ത് പനമരം – കീഞ്ഞുകടവ് റോഡ് തകരുകയായിരുന്നു. അടുത്ത വർഷം വീണ്ടും പ്രളയം ഉണ്ടായതോടെ റോഡിന്റെ ടാർ ഏതാണ്ട് മൊത്തമായും ഇളകിപ്പോയി.

Also read: അന്താരാഷ്ട്ര വിദഗ്ധർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

പനമരം വലിയ പുഴയ്ക്ക് സമീപത്തെ അഞ്ച് കിലോമീറ്ററോളം വരുന്ന പാതയില്‍ പലയിടത്തും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലങ്ങളില്‍ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ കാറ് പോലെയുള്ള ചെറിയ വാഹനങ്ങള്‍ ഇതുവഴി കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും നിർമ്മാണം തുടങ്ങുന്നത് സംബന്ധിച്ച് നാട്ടുകാര്‍ക്ക് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. കുഴികള്‍ നിറഞ്ഞും ടാർ പൊളിഞ്ഞും റോഡ് തകർന്നെങ്കിലും അധികൃതര്‍ അവഗണന തുടരുകയാണെന്ന് സമീപവാസികൾ ആക്ഷേപിച്ചു.

പനമരം ടൗണിനോട് ചേര്‍ന്നു കിടക്കുന്ന കീഞ്ഞുകടവില്‍ നിന്ന് മാതോത്ത് പൊയില്‍ – പാലുകുന്ന് വഴി അഞ്ചുകുന്നിലേക്ക് എത്താൻ കഴിയും. എന്നാല്‍, റോഡിന്റെ പല ഭാഗങ്ങളിലും പത്ത് മീറ്ററിലേറെ വിസ്താരത്തില്‍ വലിയ കുഴികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button