തിരുവനന്തപുരം: കഞ്ചാവ് മാഫിയയ്ക്കെതിരെ പ്രവര്‍ത്തിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. മേല്‍ തോന്നക്കല്‍ കണ്ണരങ്കോണം കൈത്തറ വീട്ടില്‍ ദീപുവാണ് പിടിയിലായത്. പോലീസിനെ കബളിപ്പിക്കാന്‍ മതം മാറി മലപ്പുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലാകുന്നത്.
2018 ല്‍ കഞ്ചാവ് മാഫിയയ്ക്കെതിരെ ജാഗ്രത സമിതി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ തെറ്റിച്ചിറ, ലാല്‍ഭാഗ് മനോജ് ഭവനില്‍ മുകേഷിനെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ദീപു കഴിഞ്ഞ നാലു വര്‍ഷമായി പോലീസിന്റെ കണ്ണു വെട്ടിച്ച് ഗുജറാത്തിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് ഇയാള്‍ മലപ്പുറത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയില്‍ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. തുടര്‍ന്ന് മലപ്പുറത്ത് നിന്നും വിവാഹവും കഴിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്, ദീപു മതം മാറി മലപ്പുറത്ത് ഒളിച്ച് താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Post Your Comments