കോട്ടയം: പരസ്പര സമ്മതത്തോടെ പങ്കാളികളെ കൈമാറാമെന്ന് വ്യക്തമാക്കി കോട്ടയം ജില്ലാ പോലീസ് മേധാവി രംഗത്ത്. കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പിടികൂടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ മേധാവിയുടെ പ്രതികരണം.
Also Read:സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി
അവർ സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നതിൽ ഇടപെടാനാകില്ലെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ വ്യക്തമാക്കിയത്. പരാതി ലഭിച്ചാൽ മാത്രമേ, പോലീസിന് കേസ് എടുക്കാൻ സാധിക്കുകയുള്ളൂവെന്നും സദാചാര പോലീസ് ആകാൻ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യൻ നിയമപ്രകാരം പരസ്പര സമ്മതത്തോടെ ഭാര്യമാരെ കൈമാറുന്നതിൽ നടപടിയെടുക്കാൻ നിയമമില്ല. നിലവിലെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് സമ്മതമില്ലാത്ത കൈമാറ്റത്തിനാണ്. ഭാര്യയെ ഭർത്താവ് അവളുടെ സമ്മതമില്ലാതെ പങ്കാളികളെ കൈമാറുന്ന പാർട്ടിയിലേക്ക് കൊണ്ടു പോവുകയും അവിടെ കൈമാറുകയും ചെയ്തതിനെ മാത്രമാണ് നിയമത്തിന്റെ പരിധിയിൽ കുറ്റമായി കണക്കാക്കപ്പെടുന്നത്.
Post Your Comments