Latest NewsKeralaNews

കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്‌ലിം ലീഗിനെ കാണാനില്ല: സാദിഖ് അലിയുടെ പോസ്റ്റിന് താഴെ അണികളുടെ പൊങ്കാല

കെ റെയിലിനെതിരെ പ്രത്യക്ഷമായി സമരരംഗത്തേക്ക് കടന്നുവരാന്‍ ലീഗ് പാര്‍ട്ടിക്കെന്താണ് ഒരു അമാന്തം, എന്നുള്ള രീതിയിലാണ് പല പ്രതികരണങ്ങളും വരുന്നത്.

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.എം. സാദിഖ് അലിയുടെ കെ റെയിലിനെതിരായ ഫേസ്ബുക്ക് കുറിപ്പിന് താഴെ ലീഗ് അണികളുടെ പൊങ്കാല. കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്‌ലിം ലീഗിനെ കാണാനില്ലെന്നും ലീഗ് പ്രാതിനിധ്യം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മാത്രമാണ് എന്നുമാണ് ഉയരുന്ന വിമര്‍ശനം.

സാദിഖ് അലിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇത് കാട്ടുനീതിയാണ് ! ജനങ്ങളുടെ സ്വൈരജീവിതം തകർത്ത്, പാവങ്ങൾ ഒരുക്കൂട്ടിയുണ്ടാക്കിയ കിടപ്പാടം വരെ അന്യായമായി കയ്യേറി സ്വകാര്യ ഭൂമിയിൽ മഞ്ഞക്കുറ്റികൾ കൊണ്ടിടുന്ന കാട്ടാളർക്കെതിരെയാണ് ശരിക്കും കേസെടുക്കേണ്ടത് ! അതിനായി കാടിളക്കി കൊമ്പു കുലുക്കുന്ന പിണറായി വിജയനെയാണ് യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്ത് ചങ്ങലക്കിടേണ്ടത് ! പ്രതിരോധം തീവ്രവാദമല്ല… അപരാധികളോട് കേരളം പൊറുക്കില്ല! കെ – റെയിൽ തുലയട്ടെ!!

അതേസമയം, കുറിപ്പിന് പിന്നാലെ വിമർശനാത്മക കമന്റുകൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. ‘കെ റെയിലിനെതിരെ പ്രത്യക്ഷമായി സമരരംഗത്തേക്ക് കടന്നുവരാന്‍ ലീഗ് പാര്‍ട്ടിക്കെന്താണ് ഒരു അമാന്തം, എന്നുള്ള രീതിയിലാണ് പല പ്രതികരണങ്ങളും വരുന്നത്. ‘കോണ്‍ഗ്രസും ബി.ജെ.പിയുമെല്ലാം കെ റെയില്‍ പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ ലീഗ് എവിടെ? ആര്‍ക്ക് വേണ്ടിയാണ് ലീഗ് മാറിനില്‍ക്കുന്നത്? ഇതിന് വലിയ വില നല്‍കേണ്ടി വരും’-എന്നും ശക്തമായ മുന്നറിയിപ്പുകള്‍ കമന്റുകളില്‍ വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button