Latest NewsCricketNewsSports

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് തിരിച്ചടി: മാര്‍ക്ക് വുഡിന്റെ പകരക്കാരനെത്തില്ല

മുംബൈ: ഐപിഎല്ലില്‍ മാര്‍ക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസര്‍ ടസ്കിന്‍ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്റെ നീക്കത്തിന് തിരിച്ചടി. ടസ്കിന് ഐപിഎല്ലില്‍ കളിക്കാന്‍ എന്‍ഒസി കൊടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടസ്കിനെ ടീമിലെടുക്കുന്നതിനായി ലഖ്നൗ ടീം മാനേജ്മെന്‍റ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ടസ്കിന് കളിക്കാന്‍ അനുമതി നല്ഡകാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് ശേഷം ടസ്കിന്‍ ഇന്ത്യക്കെതിരായ പരമ്പരയിലും കളിക്കും. ഈ സാഹചര്യത്തില്‍ ടസ്കിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് പറഞ്ഞു. ടസ്കിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ടൂര്‍ണമെന്‍റില്‍ കളിക്കാനാകില്ലെന്നും ടസ്കിനും ലഖ്നൗ ടീമിനെ അറിയിച്ചിട്ടുണ്ടെന്നും യൂനുസ് വ്യക്തമാക്കി.

Read Also:- വനിതാ ലോകകപ്പ്: സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു

നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറിയിരുന്നു. ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് മാര്‍ക്ക് വുഡിനെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് പാളയത്തിലെത്തിച്ചത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 17 ഓവര്‍ മാത്രമേ പരിക്കുമൂലം വുഡിന് എറിയാനായുള്ളൂ. ആന്‍ഡി ഫ്ലവര്‍ പരിശീലിപ്പിക്കുന്ന ടീമിന്‍റെ നായകന്‍ കെഎല്‍ രാഹുലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button