മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ തിരഞ്ഞെടുക്കാനുണ്ടായ കാരണം വ്യക്തമാക്കി മുഖ്യ പരിശീലകൻ കുമര്‍ സംഗക്കാര. സഞ്ജു സാംസണ്‍ ഉഗ്രന്‍ ടി20 കളിക്കാരനാണെന്നും അതിശയിപ്പിക്കുന്ന ബാറ്റ്സ്മാനും ഒന്നാന്തരം മാച്ച് വിന്നറുമാണെന്ന് സംഗക്കാര പറഞ്ഞു. റെഡബുള്ളില്‍ നല്‍കിയ അഭിമുഖത്തിലാണ് സംഗക്കാര ഇക്കാര്യം വ്യക്തമാക്കിയത്.
‘നിലവിലെ ഏറ്റവും മികച്ച ടി20 കളിക്കാരില്‍ ഒരാളും എതിര്‍ടീമിനെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യുജ്വല ബാറ്റ്സ്മാനും മാച്ച് വിന്നറുമാണ് സഞ്ജു. നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ കഴിവുകളും ബാറ്റ്സ്മാൻ എന്ന നിലയില്‍ അയാള്‍ക്കുണ്ട്. കഴിഞ്ഞ സീസണില്‍ ഞാന്‍ ടീമിന്റെ ചുമതല ഏല്‍ക്കുന്നതിന് മുമ്പ് തന്നെ അയാള്‍ ക്യാപ്റ്റനായിരുന്നു. ഞാന്‍ ഇവിടെ വന്നപ്പോള്‍ അവനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആദരവ് തോന്നി’.
‘രാജസ്ഥാന്‍ റോയല്‍സിനോട് വലിയ വൈകാരികത അയാള്‍ക്കുണ്ട്. ഇവിടെ കളിക്കാന്‍ തുടങ്ങിയത് മുതല്‍ അയാള്‍ അതിന് മൂല്യം കല്‍പ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് സ്വാഭാവികമായ നേതൃത്വ പാടവമുണ്ട്. അയാള്‍ കൂടുതല്‍ കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അയാളെക്കുറിച്ച് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ പറഞ്ഞാല്‍ ലാളിത്വവും എളിമയുമുള്ളയാള്‍. നായകപദവിക്ക് ഏറെ അനുയോജ്യനാണ്’.
Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!
‘അദ്ദേഹവുമായി ഒരുമിച്ചുള്ള പ്രവര്‍ത്തനം ആയാസം കുറഞ്ഞതും രസകരവുമാണ്. ആവശ്യത്തിന് ഹ്യൂമര്‍സെന്‍സുള്ള താരത്തിന് ആവശ്യത്തിന് തമാശകള്‍ വരികയും ചെയ്യും. അദ്ദേഹത്തിന് വിജയ തൃഷ്ണയും ആവശ്യത്തിണ്ട്. നായക പദവിയില്‍ അദ്ദേഹത്തെ വേണ്ട വിധത്തില്‍ സഹായിക്കുക എന്നതാണ് എന്റെ ചുമതല’ സംഗക്കാര പറഞ്ഞു.
Post Your Comments