Latest NewsKeralaNattuvarthaNewsIndia

കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവർ തീവ്രവാദികളാണെങ്കിൽ ഞങ്ങൾ തീവ്രവാദികൾ തന്നെ: പൊതുജനം

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുജനം രംഗത്ത്. കെ റെയിൽ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുകയും തീവ്രവാദികളാക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രവണതയ്‌ക്കെതിരെയാണ് വിമർശനം ഉയരുന്നത്.

Also Read:അമ്മയും സഹോദരനും അബോധാവസ്ഥയിൽ, രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവിൽ മരിച്ച നിലയിൽ: സംഭവം ഇന്ത്യയിൽ

‘കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവർ തീവ്രവാദികളാണെങ്കിൽ ഞങ്ങൾ തീവ്രവാദികൾ തന്നെ’, എന്ന പ്ലക്കാർഡുകളും പിടിച്ചു കൊണ്ടാണ് മലപ്പുറത്ത് സമരക്കാർ തടിച്ചു കൂടിയത്. ഒരിക്കലും കിടപ്പാടം വിട്ടു തരില്ലെന്നാണ് ഇവരുടെ വാദം. നാട്ടുകാർ ഒന്നൊഴിയാതെ ഒരേ സ്വരത്തിൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയാണ്.

അതേസമയം, തീരുമാനങ്ങളിൽ നിന്നും മാറില്ലെന്ന് ഉറച്ച നിലപാടിലാണ് സർക്കാർ. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതിക്ക് കുറുകെ നിൽക്കുന്നവർ വികസന വിരോധികളും തീവ്രവാദികളുമാണെന്ന് ഇടതു നേതാക്കൾ മാറിമാറി പരാമർശിച്ചു. തെക്കും, വടക്കും നടക്കുന്ന കൂട്ടരാണ് സമരം ചെയ്യുന്നത് എന്നുപറഞ്ഞ്, ഇപി ജയരാജൻ സമരക്കാരെ ആക്ഷേപിച്ചു. എന്തുതന്നെയായാലും വരും ദിവസങ്ങളിൽ വലിയ പ്രക്ഷോഭങ്ങളാണ് കേരളം കാണാൻ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button