
മാഞ്ചസ്റ്റർ: റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്ന ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം.
ഉക്രൈനിലെ ഖാര്‍ക്കീവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോക്ടറായ ഇറിനയ്ക്കാണ് ബെക്കാം ഏഴ് കോടി ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറിയത്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
Read Also:- ഐപിഎൽ 2022: മാര്‍ക്ക് വുഡിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്
‘എന്റെ സോഷ്യല്‍ മീഡിയ ചാനലുകള്‍ ഡോക്ടര്‍ ഇറിനയ്ക്കു കൈമാറുകയാണ്. ഉക്രൈനിലെ അമ്മമാര്‍ക്ക് പ്രസവ സംബന്ധ സഹായം നല്‍കുകയാണ് ഇറിന. ഉക്രൈനിലെ ജനങ്ങള്‍ക്കായുള്ള ഇറിനയുടെ സന്നദ്ധ സേവനങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നതിന് എന്റെ ചാനലുകള്‍ തുടര്‍ന്നും ഫോളോ ചെയ്യുക. യുനിസെഫിനും ഡോക്ടര്‍ ഇറിനയ്ക്കും നിങ്ങളാല്‍ കഴിയും വിധമുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ ശ്രമിക്കുക’ ബെക്കാം ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.
Post Your Comments