Latest NewsKeralaNews

അതിക്രമം സർക്കാരിന്റെ മാർഗ്ഗമല്ല, സ്ത്രീകളെ രംഗത്തിറക്കരുത്, കല്ലാണ് വേണ്ടതെങ്കിൽ ഒരു ലോഡ് ഇറക്കിത്തരാം: കോടിയേരി

തിരുവനന്തപുരം: കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിക്രമം സർക്കാരിന്റെ മാർഗ്ഗമല്ലെന്ന് കോടിയേരി പറഞ്ഞു. സമരം ചെയ്യാൻ കോൺഗ്രസ് സ്ത്രീകളെ രംഗത്തിറക്കരുതെന്നും, നിങ്ങൾക്ക് കല്ലാണ് വേണ്ടതെങ്കിൽ ഒരു ലോഡ് ഇറക്കിത്തരാമെന്നും കോടിയേരി പറഞ്ഞു.

Also Read:‘കോടതി പറയുന്നതിനനുസരിച്ച് മാറ്റാനുള്ളതല്ല ഇസ്‍ലാമിക മതാനുഷ്ഠാനങ്ങൾ’: കാന്തപുരം, ഹിജാബ് വിവാദം സുപ്രീം കോടതിയിലേക്ക്

‘സില്‍വര്‍‌ ലൈന്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനാണ് കോൺഗ്രസ്‌ കോപ്പ് കൂട്ടുന്നത്. ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മതമേലധ്യക്ഷന്‍, സാമുദായ നേതാവ് എന്നിവര്‍ സില്‍വര്‍ ലൈന്‍ സമര കേന്ദ്രത്തിലെത്തി. 1957- 59 കാലമല്ല ഇതെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാൻ’, കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

‘ശബരിമല വിമാനത്താവളത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ എയര്‍ കേരള എന്നു പറഞ്ഞ് വരുന്നത്. സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സ്ത്രീകളെ പരമാവധി സമരരംഗത്ത് ഇറക്കാനാണ് കോണ്‍​ഗ്രസ് ലക്ഷ്യം. ഇത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം’, അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button