ThiruvananthapuramLatest NewsKeralaNattuvarthaNews

കെ റെയില്‍ കുറ്റിയിടലില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് അകത്തും കല്ലിടും

തിരുവനന്തപുരം: കെ റെയില്‍ കുറ്റിയിടലില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. കെ റെയില്‍ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലായിരുന്നു ഷാഫി ഇക്കാര്യം പറഞ്ഞത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മക കല്ല് സ്ഥാപിച്ചായിരുന്നു സമരം. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് അകത്തും കല്ലിടുമെന്ന് ഷാഫി പറമ്പില്‍ വെല്ലുവിളിച്ചു.

‘ഇപ്പോള്‍, പൊലീസും സര്‍ക്കാരും എന്താണോ ചെയ്തത് അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നത്. ആരുടേയും അനുമതിയില്ലാതെ നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്പില്‍ ഏകപക്ഷീയമായി കുറ്റി വയ്ക്കാന്‍ ചെല്ലുമ്പോള്‍ ആ ജനങ്ങള്‍ പ്രതിരോധിക്കുന്നു, അത് തന്നെയാണ് പൊലീസും സര്‍ക്കാരും ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലും ചെയ്തത്. ജനങ്ങളെ തീവ്രവാദികളാക്കണ്ട, വരും ദിവസങ്ങളില്‍ ഈ സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളെയും ജനങ്ങള്‍ക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ചെറുതിരിക്കും,’ ഷാഫി പറമ്പില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button